History

ആമുഖം

അഭീഷ്ട വരദായിനിയായ ശ്രീ കൊറ്റുകുളങ്ങര ഭഗവതിയുടെ അനന്ത ചൈതന്യം കുടികൊള്ളുന്ന സ്ഥലം ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രം നോക്കെത്താത്ത ദൂരത്തോളം ഹരിതാഭമായ നെൽവയലുകൾ പരന്നു കിടക്കുന്ന പവിത്രഭൂമിയിലാണ് മനുഷ്യന്റെ മനസ്സിനും വപുസ്സിനും കുളിരേകുന്ന ശ്രീ കൊറ്റുകുളങ്ങര ഭഗവതീക്ഷേത്രം.

ഒരിക്കൽ വന്നുപോയാൽ ഒരിക്കലും മറക്കാനാവാത്ത പാവനമായ അന്ത രീക്ഷം. ആശ്രയം തേടി വരുന്നവർക്ക് ആത്മശാന്തിയരുളുന്ന പുണ്യസ്ഥാനം കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് ഭക്തരാണ് ഗുണനിധിയായ അമ്മയുടെ അനുഗ്രഹ ആശിസ്സുകൾക്കുവേണ്ടി പല ത്യാഗങ്ങൾ സഹിച്ചു ദിവസേനയെന്നോണം എത്തിക്കൊണ്ടിരിയ്ക്കു



സ്ഥല - ദേശ മാഹാത്മ്യം

കൊറ്റകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി കുടുംബമായ മന്ദാട്ടിൽ തറവാട്ടുകാരുടെയും ഭഗവതിയുടെയും ചരിത്രം ഇങ്ങിനെയാണ് അറിയപ്പെടുന്നത്. വെള്ളാംകൂർ ഗോത്രം എന്ന വിഭാഗത്തിൽപ്പെട്ട 18 വീട്ടുകാരിൽ ഒരു വീട്ടുകാരാണത്രെ കണ്ണാടി മനാട്ടിൽ വീട്ടുകാർ, കാങ്കായം, കണ്ണൂർ തൊട്ട് കൊടുങ്ങല്ലൂർ വരെ നീണ്ടുകിടന്നിരുന്ന പേരു സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പാലക്കാട് എന്നുപറയപ്പെടുന്നു. അന്ന് പാലക്കാട് വനപ്രദേശമായിരുന്നുവത്രേ .

ഊരാള കുടുംബചരിത്രം

ചേര രാജക്കന്മാരുടെ സേനാപതിസ്ഥാനം അലങ്കരിച്ച ഈ കുടുംബങ്ങളിലെ കുറെ ചെറുപ്പക്കാർ സർവ്വ സൈന്യാധിപ മനാടിയാർ എന്ന പേരിൽ സർവ്വവിധ അധികാര അവകാശങ്ങളോടും കൂടി ജീവിച്ചു വന്നു. അന്നു കാലത്തു സഞ്ചാര യോഗ്യമായ റോഡുകളുടെ അഭാവം കാരണം നല്ലയിനം കാങ്കയം കാളകളുടെ പുറത്താണത്രെ കുലദൈവത്തെ ആവാഹിച്ചു വാൾ കൊണ്ടുവന്നത്. സ്വർണ്ണവും പണവും കാൽനടയായാണ് പാലക്കാട് കൊണ്ടുവന്നത്. ഈ കുടുംബങ്ങളിലെ പുരുഷന്മാരെ മന്ദാടിയാർ, അച്ഛൻ, മേനോൻ എന്നീ സ്ഥാനപേരുകളിലും സ്ത്രീകളെ മന്ദാടിശ്യാർ, മരുവൽ, കഞ്ചിയമ്മ അമ്മ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ വിഭാഗത്തിൽപ്പെട്ട പതിനാറ് കുടുംബക്കാർ ഇന്നും ഉള്ളതായാണ് അറിവ്.

പ്രതിഷ്ഠാ മാഹാത്മ്യം

ഈ വീട്ടുകാർ ഇളയാട് കണ്ടു കണ്ടത്തിൽ, കാവശ്ശിമനാടിയാർ, കേനാത്ത് തുടങ്ങി പലവിഭാഗങ്ങളായി മാറുകയും ഓരോ വിഭാഗത്തിനും മച്ചിൽ കുലദൈവങ്ങളും അവരവർക്ക് പ്രത്യേകമായി ഓരോ ക്ഷേത്രങ്ങളും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ആ കൂട്ടത്തിൽ മന്ദാട്ടു തറവാട്ടുകാരുടെ വകയായിരുന്നു ഇന്നു കാണുന്ന കൊറ്റുകുളങ്ങര ഭഗവതിക്ഷേത്രം എന്നു പറ യപ്പെടുന്നു. അന്ന് കുലദൈവത്തെ ആവാഹിച്ചു കൊണ്ടു വന്ന ചൈതന്യത്തെ കണ്ണാടിയിലെ നേരത്തെ ഉണ്ടായിരുന്ന കുളത്തിനു സമീപം ക്ഷേത്രം നിർമ്മിച്ചു. അവിടെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. ഈ ക്ഷേത്രം എന്തുപേരിൽ അറിയപ്പെട ണമെന്ന് ചിന്തിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു കൂട്ടം വെള്ളകൊറ്റികൾ കുളത്തിൽ നിന്നും പറന്നുയരുന്നതു കണ്ടു. കുടുംബക്കാർ പിന്നീട് ഒന്നും ചിന്തിച്ചില്ല. ആവാഹിച്ചു കൊണ്ടുവന്ന ചൈതന്യത്തിന് കൊറ്റുകുളത്തി എന്നു നാമകരണം ചെയ്തു എന്നാണ് ഐതിഹ്യം.

മൂലസ്ഥാനം

കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ വടക്കുകിഴക്കായി മുല്ലയ്ക്കൽ തറവാടുമായി ബന്ധപ്പെട്ട ദേവി ഭക്തരായ കുറെ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ഇവിടത്തെ സ്ത്രീകൾ വിറക് ശേഖരിക്കുന്നതിനായി യാക്കര പുഴ യോരത്തുള്ള ചടനാകുറിശ്ശി എന്ന വനപ്രദേശത്ത് എത്തിചേർന്നു. അവർ വിറകു ശേഖരിക്കുന്നതോടൊപ്പം അമ്മിക്കുഴവിയുടെ ആകൃതിയിലുള്ള ഒരു കല്ലും വേറെ കുറെ കല്ലുകളും വീട്ടിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു. സമയം സന്ധ്യയോടടുത്തപ്പോൾ അപ്രതീക്ഷിതമായി അമ്മികുഴവിയുടെ രൂപ ത്തിലുള്ള കല്ലുമാത്രം സ്വയം തുള്ളാൻ തുടങ്ങിയത് കണ്ട് അവർ ഭയഭക്തി യോടെ അവരുടെ വീടിന്റെ കിഴക്കുഭാഗത്തുള്ള കുറ്റാനശ്ശേരി നായർ തറവാട്ടിൽ കൊണ്ടുചെന്നു. അവർ കണ്ട് മഹാത്ഭുതം കുറ്റാനിശ്ശേരി തറവാട്ടിൽ സൂക്ഷി ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിറ്റേന്നും സമയം സന്ധ്യയോടടുത്ത പ്പോൾ അവർക്കും ഇതേ അനുഭവം നേരിടുകയാൽ മുല്ലയ്ക്കൽ കുടുംബക്കാ രും, കുറ്റാനശ്ശേരി കുടുംബക്കാരും ചേർന്ന് താന്ത്രിക മാന്ത്രിക വിദ്യകളിൽ പ്രാവീണ്യം നേടിയിരുന്ന മനാട്ടിൽ കുടുംബത്തെ ഏൽപ്പിച്ചതായും കല്ലിന്റെ ദൈവീക ചൈതന്യം മനസ്സിലാക്കിയ മന്ദാട്ടിൽ വീട്ടുകാർ അവരുടെ പൂജാമുറി യിൽ വെച്ചതായും പിന്നീട് തുള്ളിക്കൊണ്ടിരുന്ന ചൈതന്യത്തെ ആവാഹിച്ചെടു ത്ത് കൊറ്റുകുളങ്ങര ഭഗവതിയിൽ ലയിപ്പിച്ചതായും പറയപ്പെടുന്നു.

ഉപദേവത

ഉപദേവത സങ്കൽപ്പമില്ല. അഷ്ടമംഗല്യ പ്രശ്നത്തിലും ഇത് പ്രതിപാദിക്കുന്നുണ്ട്.